Gulf
അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് തലവൻ ദുബൈയിൽ പിടിയിൽ

ദുബൈ | ബെൽജിയത്തിൽ നിരവധി ആക്രമണക്കേസിൽ പ്രതിയായ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തു സംഘത്തലവൻ ദുബൈയിൽ പിടിയിൽ. യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണിത്. 32 കാരനായ നോർഡിൻ ആണ് പിടിയിലായത്. അന്താരാഷ്ട്ര കൊക്കെയ്ൻ കടത്ത് വലയത്തിന്റെ സൂത്രധാരനാണ്. ബെൽജിയത്തിൽ ഗ്രനേഡ് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു.
ബെൽജിയത്തിലെ രണ്ടാമത്തെ വലിയ നഗരമായ ആന്റ്വെർപ്പിലെ പബ്ലിക് പ്രോസിക്യൂട്ടർമാർ വാർത്ത സ്ഥിരീകരിച്ചു.ബെൽജിയത്തിൽ തന്റെ എതിരാളികൾക്കെതിരെയാണ് ഗ്രനേഡ് ആക്രമണം നടത്താൻ ഉത്തരവിട്ടിരുന്നത്, ബ്രസൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത കാലത്തായി ആന്റ്വെർപ്പിൽ മയക്കുമരുന്ന് സംഘങ്ങൾ തമ്മിലെ ഏറ്റുമുട്ടലിൽ നിരവധി ഗ്രനേഡ് ആക്രമണങ്ങൾ നടന്നിട്ടുണ്ട്. പ്രതിയെ ബെൽജിയത്തിനു കൈമാറാൻ ആന്റ്വർപ് കോടതി അഭ്യർഥന പുറപ്പെടുവിച്ചു.
---- facebook comment plugin here -----