Connect with us

International

കൊവിഡ് പരിശോധന ഇരുതല മൂര്‍ച്ചയുള്ള വാളാണ്; മന്ദഗതിയിലാക്കണം: ട്രംപ്

Published

|

Last Updated

ടുല്‍സ |കൊവിഡ് പരിശോധനകള്‍ മന്ദഗതിയിലാക്കണമെന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരിശോധനകളുടെ എണ്ണം കൂട്ടുന്നത് കൂടുതല്‍ രോഗികളെ കണ്ടെത്താനിടയാക്കുന്നുവെന്നും ട്രംപ് പറഞ്ഞു. വര്‍ധിച്ച പരിശോധനകള്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിന് കാരണമാകുമെന്ന തെറ്റായ വാദം ഇതിന് മുമ്പ് പലപ്പോഴായി ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ രാജ്യവ്യാപകമായി അടച്ചിട്ടതിന് ശേഷം നടത്തിയ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയില്‍ ഓക്‌ലോമയിലെ ടുല്‍സ നിവാസികളോടായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് പരിശോധന ഇരുതല മൂര്‍ച്ചയുള്ള വാളാണെന്നായിരുന്നു റാലിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളതും ഏറ്റവും കൂടുതല്‍ മരണങ്ങളും നടന്ന രാജ്യമാണ് അമേരിക്ക. 27 ദശലക്ഷം കൊവിഡ് പരിശോധനകളാണ് അമേരിക്കയില്‍ ഇതുവരെ നടത്തിയിട്ടുള്ളത്. ആളോഹരി വെച്ചു നോക്കുമ്പോള്‍ പരിശോധനയില്‍ ലോകത്ത് 26ാം സ്ഥാനത്താണ് അമേരിക്ക.
ഇവിടെ ഒരു തെറ്റായ വശമുണ്ട്.

നിങ്ങള്‍ പരിശോധനകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ പേരെ കണ്ടെത്താനും കൂടുതല്‍ രോഗികളെ കണ്ടെത്താനുമാണ് പോകുന്നത്. അതുകൊണ്ടാണ് പരിശോധനകള്‍ മന്ദഗതിയിലാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ട്രംപ് വാദിച്ചു.

എന്നാല്‍ ട്രംപ് ഇക്കാര്യം പറഞ്ഞത് ഗൗരവമായാണോ തമാശയായാണോ എന്ന കാര്യം വ്യക്തമല്ല. അതേ സമയം മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ട് ട്രംപ് റാലിയുമായി മുന്നോട്ട് പോവുകയാണ്.

---- facebook comment plugin here -----

Latest