International
ബ്രിട്ടനില്‍ കത്തി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; അക്രമി പിടിയില്‍

ലണ്ടന്‍ | ബ്രിട്ടനിലെ റിഡിങ്ങിലെ ഫോര്‍ബറി ഗാര്‍ഡനിലുണ്ടായ കത്തി ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്ന ലിബിയന്‍ പൗരനായ 25കാരനെ പോലീസ് പിടികൂടി.സംഭവം ഭീകരാക്രമണമാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു
ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പാര്‍ക്കിള്‍ ആളുകള്‍ കൂടിനിന്ന സ്ഥലത്തേക്ക് അക്രമി കത്തിയുമായി ഓടിയെത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പോലീസ് എത്തിയാണ് യുവാവിനെ കീഴടക്കിയത്. ഇതിന് മുമ്പ് ലണ്ടന്‍ ബ്രിഡ്ജിലും സമാനമായ ആക്രമണം നടന്നിരുന്നു.
---- facebook comment plugin here -----