National
കൊവിഡ് കാലത്ത് യോഗ ശീലമാക്കണം; അന്താരാഷ്ട്ര യോഗ ദിനത്തില്‍ രാജ്യത്തോടായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി | അന്താരാഷ്ട്ര യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് കാലത്ത് യോഗ ശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. കൊവിഡിന് എതിരായ പോരാട്ടത്തില്‍ യോഗക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു .
ശ്വസന വ്യവസ്ഥ ശക്തമാകാന്‍ യോഗ സഹായിക്കും. യോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. പ്രാണായാമം ശ്വസന പ്രക്രിയ സുഗമമാക്കുന്നു. യോഗാദിനം ഐക്യത്തിന്റേതുകൂടിയാണ്. യോഗ മാനസിക ആരോഗ്യം നല്‍കുമെന്നും എല്ലാവരും പ്രാണായാമം ശീലമാക്കണമെന്നും ആറാമത് അന്താരാഷ്ട്ര യോഗാദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു
കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ പൊതു കൂടിച്ചേരലുകള്‍ ഒഴിവാക്കിയാണ് ഇത്തവണ രാജ്യത്തും യോഗാ ദിനം ആചരിക്കുന്നത്. കുടുംബത്തോടൊപ്പം യോഗ എന്നതാണ് ഇത്തവണത്തെ പ്രമേയം.
---- facebook comment plugin here -----