International
ട്രംപിന്റെ ഹരജി തള്ളി; മുന്‍ സുരക്ഷാ ഉപദേഷ്ടാവിന്റെ പുസ്തകത്തിന് വിലക്കില്ല

വാഷിംഗ്ടണ്‍ ഡിസി | അമേരിക്കന്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ ഹരജി കോടതി തള്ളി. ബോള്‍ട്ടന്റെ പുസ്തകം പ്രസിദ്ധീകരിക്കുന്നത് തടയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വാഷിംഗ്ടണ്‍ ഡി സി കോടതി ജഡ്ജ് റോയ്‌സ് ലാംബെര്‍ത്ത് ആണ് കേസ് തള്ളിയത്. പുസ്തകം താത്കാലികമായി വിലക്കിയതുകൊണ്ട് കാര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കേസ് തള്ളിയത്.
“ദ റൂം വേര്‍ ഇറ്റ് ഹാപ്പന്‍ഡ്” എന്ന ബോള്‍ട്ടന്റെ പുസ്തകത്തിന്റെ ആയിരക്കണക്കിന് കോപ്പികള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ചൊവ്വാഴ്ച പുസ്തകത്തിന്റെ വിതരണം തുടങ്ങാനിരിക്കെയായിരുന്നു ട്രംപ് കേസുമായി രംഗത്തെത്തിയത്.
കള്ളങ്ങളും കെട്ടിച്ചമച്ച കഥകളും നിറഞ്ഞതാണ് ബോള്‍ട്ടന്റെ പുസ്തകമെന്നാണ് ട്രംപിന്റെയും ം ആരോപണം.
---- facebook comment plugin here -----