Connect with us

Gulf

സഊദിയില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ ഒമ്പത് മരണം

Published

|

Last Updated

റിയാദ് | ഊദിയിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഹാഇലിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ മരണപ്പെട്ടു. സഊദി പൗരനും കുടംബവും സഞ്ചരിച്ച വാഹനവും പാക്കിസ്ഥാന്‍ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. സഊദി യുവാവും ഭാര്യയും മൂന്ന് കുട്ടികളും നാല് പാക്കിസ്ഥാന്‍ സ്വദേശികളുമാണ് മരിച്ചത്.

ഹാഇല്‍ ഗവര്‍ണറേറ്റിലെ അല്‍-ജെദാര്‍ നഗരത്തെ ബന്ധിപ്പിക്കുന്ന ഷുവൈസിലാണ് പ്രദേശത്തെ നടുക്കിയ അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ്, പോലീസ്, റെഡ്ക്രസന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ മൃതദേഹങ്ങള്‍ അല്‍-വാള്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. വാഹനങ്ങള്‍ കത്തിയതാണ് കൂടുതല്‍ പേര്‍ മരിക്കാന്‍ ഇടയായത്. മരണപ്പെട്ട സഊദി പൗരന്‍ ഹാഇലിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ്.

 

---- facebook comment plugin here -----

Latest