Connect with us

National

ആന്റി ബോഡി പരിശോധന, ടെലി ഐ സി യു; കൊവിഡിനെതിരെ പുതിയ പോരാട്ടവുമായി മഹാരാഷ്ട്ര

Published

|

Last Updated

മുംബൈ| കൊറോണ വൈറസ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൊവിഡിനെതിരെ പുതിയ പോരാട്ടവുമായി മഹാരാഷ്ട്ര. കൊവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള എല്ലാ ആരോഗ്യപ്രവർത്തകർക്കും ആന്റീ ബോഡി പരിശോധനയും ടെലി ഐസിയുവും നടത്താൻ ഉദ്ധവ് താക്കറെ സർക്കാർ തീരുമാനിച്ചു. 1.24 ലക്ഷത്തിലധികം കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.

മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ വെള്ളിയാഴ്ചയാണ് ഇക്കാര്യം പറഞ്ഞത്. ആന്റി ബോഡി പരിശോധന പ്രധാനമായും മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest