സി എസ് ഐ ആറിന്റെ സമ്മർ റിസർച്ച് ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിച്ചത് 16,000 പേർ

Posted on: June 20, 2020 5:00 pm | Last updated: June 20, 2020 at 5:01 pm

ന്യൂഡൽഹി | കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സി എസ് ഐ ആർ- എസ് ആർ ടി പി- 2020) സമ്മർ റിസർച്ച് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് 16,000 വിദ്യാർഥികൾ അപേക്ഷിച്ചതായി ജോർഹാത്തിലെ സി എസ് ഐ ആർ നോർത്ത് ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (നീസ്റ്റ്) ഡയറക്ടർ ഡോ. ജി നരഹരി ശാസ്ത്രി പറഞ്ഞു.

ലോക്ക്ഡൗണിൽ രാജ്യത്തെ അക്കാദമിക് രംഗത്തുണ്ടായ അനിശ്ചിതത്വ ചർച്ചയിലാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞതെന്ന് പരിപാടിയുടെ ഉദ്ഘാടനവേളയിൽ സംസാരിച്ച ഡോ. ശാസ്ത്രി പറഞ്ഞു. വിദ്യാർഥികൾക്കിടയിലുണ്ടായ ആശങ്കയകറ്റി നല്ല സൗഹൃദം സൃഷ്ടിക്കാൻ ഇത്തരം പ്രോഗ്രാമുകൾ കൊണ്ട് സാധിക്കും. ഇന്ത്യയുടെ അക്കാദമിക് ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഇത്തരമൊരു പരിപാടിക്ക് സി എസ് ഐ ആർ ഡയറക്ടർ ഡോ. ശേഖർ സി മാണ്ഡെ അനുമതി നൽകി.