Connect with us

National

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം: ആരാധിക ആത്മഹത്യ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി| ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്ത് ഒരാഴ്ച തികയുന്നതിന് മുമ്പ് വിശാഖപട്ടണത്ത് ആരാധിക ആത്മഹത്യ ചെയ്തു. നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്ന 21 കാരിയാണ് ആത്മഹത്യ ചെയ്തത്.

സുശാന്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ വീഡിയോ നിരന്തരം കണ്ടിരുന്ന ഇവർ വിഷാദത്തിനടിമയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച വീട്ടിനുള്ളിലെ മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് ബന്ധുക്കളും പോലീസും പറഞ്ഞു.

സുശാന്ത് ആത്മഹത്യ ചെയ്ത തൊട്ടടുത്ത ദിവസം തന്നെ ആൻഡമാൻ നിക്കോബാറില്‍ 15കാരിയായ ആരാധികയും ആത്മഹത്യ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. നടന്റെ മരണത്തില്‍ വിഷാദത്തിലായ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ഡി ജി പി ദീപേന്ദ്ര പഥക് പറഞ്ഞു.

ജീവിത്തില്‍ ഇത്തരം നിരാശകരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് പകരം രാഷ്ട്രനിര്‍മാണത്തില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ മാതാപിതാക്കളും കുട്ടികളോട് സംസാരിക്കാന്‍ സമയം കണ്ടെത്തണം. വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 14നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണവുമായി ബന്ധപ്പെട്ട് 13 പേരെ പോലീസ് ചോദ്യം ചെയ്തു.

Latest