Connect with us

International

ലോകം കൊവിഡിന്റെ പുതിയതും അപകടകരവുമായ ഘട്ടത്തിലെന്ന് ലോകാരോഗ്യ സംഘടന

Published

|

Last Updated

ജനീവ | കൊവിഡ് വൈറസിന്റെ പുതിയതും അപകടകരവുമായ ഒരു ഘട്ടത്തെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന . വൈറസ് പുതിയതും അപകടരവുമായ ഘട്ടത്തിലാണ്. വൈറസ് തടയുന്നതിന് നിയന്ത്രണ നടപടികള്‍ അത്യാവശ്യമാണെന്ന് ഡബ്ലി്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ചൈനയില്‍ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ഡിസംബര്‍ മാസത്തില്‍ തന്നെ ഇറ്റലിയിലും വൈറസ് സാന്നിധ്യമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട്കള്‍ക്ക് പിറകെയാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ലോകമെമ്പാടുമുള്ള 454,000 ത്തിലധികം ആളുകള്‍ മരിക്കുകയും 8.4 ദശലക്ഷം ആളുകളെ ബാധിക്കുകയും ചെയ്ത ഈ വൈറസ് അമേരിക്കയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും വര്‍ദ്ധിച്ചുവരികയാണ്.

രോഗം പടരുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകള്‍ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്, പക്ഷേ വൈറസ് ഇപ്പോഴും അതിവേഗം പടരുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു
ലോകം പുതിയതും അപകടകരവുമായ ഘട്ടത്തിലാണ്. പലരും വീട്ടിലായിരിക്കുന്നതില്‍ മടുപ്പുളവാക്കുന്നു . പക്ഷേ വൈറസ് ഇപ്പോഴും അതിവേഗം പടരുന്നു- ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഒരു വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടും ഒരു വാക്‌സിന്‍ ഇപ്പോഴും കണ്ടെത്താനിയിട്ടില്ല. ശാസ്ത്രജ്ഞര്‍ ഇപ്പോഴും വൈറസിനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം തിരിച്ചറിയുന്നതിനുമുമ്പ് അത് വ്യാപിച്ചേക്കാവുന്ന വ്യാപ്തിയെക്കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ നടത്തുകയാണ്. സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കുക, കൈ കഴുകുക എന്നീ പ്രതിരോധ നടപടികള്‍ ഇപ്പോഴും നിര്‍ണായകമാണെന്നും ടെഡ്രോസ് പറഞ്ഞു

---- facebook comment plugin here -----

Latest