Connect with us

National

പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു; 14 ദിവസംകൊണ്ട് വര്‍ധിച്ചത് എട്ട് രൂപയോളം

Published

|

Last Updated

ന്യൂഡല്‍ഹി | തുടര്‍ച്ചയായ പതിനാലാം ദിവസവും എണ്ണക്കമ്പിനികള്‍ ഇന്ധന വില കൂടി. ഡീസലിന് 58 പൈസയും പെട്രോളിന് 56 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. 14 ദിവസം കൊണ്ട് പെട്രോള്‍ ലിറ്ററിന് 7 രൂപ 65 പൈസയാണ് കൂടിയത്. ഡീസല്‍ ലിറ്ററിന് 7 രൂപ 86 പൈസയും കൂടി. പെട്രോള്‍ ലിറ്ററിന് 79 രൂപ 09 പൈസയും ഡീസല്‍ ലിറ്ററിന് 73 രൂപ 55 പൈസയുമാണ് ഇന്നത്തെ
വില.

ജൂണ്‍ ഏഴ് മുതലാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍
തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോള്‍ 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 19 മാസം മുന്‍പ് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കില്‍ നിലവില്‍ ബ്രെന്റ് ക്രൂഡിന് ബാരലിന് 45 ഡോളറില്‍ താഴെ മാത്രമാണ്‌
.
കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാനങ്ങളും
നികുതി നിരക്കില്‍ വരുത്തിയ വര്‍ധനവും രാജ്യത്തെ പെട്രോളിയം കമ്പനികള്‍ ലോക്ക്ഡൗണ്‍ കാലത്തെ നഷ്ടം നികത്തല്‍ എന്ന പേരില്‍ നടത്തുന്ന നിരക്ക് വര്‍ധനയുമാണ് പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിയത്.

Latest