Connect with us

National

അതീവ ജാഗ്രത; ലഡാക്കില്‍ അപ്പാച്ചേ ഹെലികോപ്റ്ററുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യാ ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ലഡാക്കില്‍ അതീവ ജാഗ്രത പുലര്‍ത്തി സൈന്യം. ജൂണ്‍ 15ലെ ചൈനീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കരസേനക്ക് പിന്തുണ നല്‍കുന്നതിനായി ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ മേഖലയില്‍ സജ്ജമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിനൂക്ക് ഹെവി വെയ്റ്റ് ചോപ്പറുകളും ലഡാക്കില്‍ എത്തിച്ചിട്ടുണ്ട്.

ബാലാക്കോട്ട് മിന്നലാക്രമണത്തില്‍ പങ്കെടുത്ത മിറാജ് 2000 ഫൈറ്റര്‍ എയര്‍ ക്രാഫ്റ്റുകൾ ലഡാക്കിന് സമീപത്തായി വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രഹസ്യാന്വേഷണ ഏജന്‍സികളുടെയും നാവികസേനയുടെ പി 8 ഐ വിമാനവും ഉള്‍പ്പെടെ നിരവധി നിരീക്ഷണ വിമാനങ്ങള്‍ മേഖലയില്‍ പട്രോളിംഗ് നടത്തുന്നുണ്ട്. ഇതിന് പുറമെ കോംബാറ്റ് എയര്‍ പട്രോളുകളും നടക്കുന്നതായി പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

തിങ്കളാഴ്ച രാത്രി ലഡാക്കിലെ ഗാല്‍വാനില്‍ ചൈനിസ് സേന നടത്തിയ രൂക്ഷമായ ആക്രമണത്തില്‍ 20 ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ചൈനീസ് പക്ഷത്തും വന്‍ ആഘാതം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

Latest