Covid19
പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമെന്ന നിലപാട് ഹൈക്കോടതിയെ അറിയിച്ച് സര്‍ക്കാര്‍

കൊച്ചി | കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്ക് വരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാട് ഹൈക്കോടതിയില്‍ അറിയിച്ച് സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. വിവിധ പ്രവാസി സംഘടനകള്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം തുടരുകയാണ്. രോഗവ്യാപനം തടയാനാണ് സര്‍ക്കാര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്ന് പറയുന്ത് സത്യവാങ്മൂലത്തില്‍ പറയുന്നു. രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് വിമാനത്തില്‍ സഞ്ചരിക്കുന്നത് രോഗത്തിന്റെ വ്യാപ്തി കൂട്ടും. അതിനാലാണ് ടെസ്റ്റ് നിര്‍ബന്ധമാക്കുന്നത്. എന്നാല്‍, ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നടത്തണമെന്ന് നിര്‍ബന്ധമില്ലെന്നും റാപ്പിഡ് ടെസ്റ്റെങ്കിലും നടത്തിയാല്‍ മതിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
പുറത്തുനിന്ന് വരുന്നവരിലെ രോഗവ്യാപനത്തിന്റെ കണക്ക് ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ 0.22 ശതമാനം മാത്രമാണ് കൊവിഡ് പോസിറ്റീവാകുന്നതെന്നും അതേസമയം, പ്രവാസികളില്‍ അത് 1.22 ശതമാനമാണെന്നും സര്‍ക്കാര്‍ പറയുന്നു.
സര്‍്ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ഇരിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യു ഡി എഫ് ജനപ്രതിനിധികളും ഉപവാസം ഇരിക്കുന്നു. യുവമോര്‍ച്ച അടക്കമുള്ള കക്ഷികള്‍ പ്രതിഷേധ മാര്‍ച്ചും നടത്തി.