Connect with us

Uae

താമസ വിസക്കാർക്കും വിദേശയാത്ര ആകാം, നിബന്ധനകൾ പാലിക്കണം

Published

|

Last Updated

ദുബൈ | വിദേശ യാത്ര നടത്താൻ ആഗ്രഹിക്കുന്ന പൗരന്മാരും താമസക്കാരും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന് അപേക്ഷ നൽകണം. നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് വക്താവ് സൈഫ് അൽ ദാഹിരി അറിയിച്ചതാണിത്.

ഈ മാസം 23 മുതലാണ് അനുമതി. യാത്ര ചെയ്യുന്നതിന് മുമ്പ് തവാജുദി ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുകയും വേണം.മുതിർന്നവർക്ക് (70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്) യാത്ര ചെയ്യാൻ അനുവാദമില്ല. അതേസമയം യാത്ര ചെയ്യുന്ന എല്ലാവർക്കും 48 മണിക്കൂർ മുമ്പ് കൊവിഡ് പരിശോധന ഉണ്ടായിരിക്കും.
എല്ലാ യാത്രക്കാർക്കും മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണ്അവർ തിരിച്ചെത്തുമ്പോൾ സമ്പർക്ക നിരോധത്തിന് സമ്മതിക്കണം. രജിസ്റ്റർ ചെയ്ത ശേഷം യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങൾ മാറ്റാൻ കഴിയില്ല.
അടിയന്തിര സാഹചര്യങ്ങളിൽ ‘ഇടത്തരം അപകടസാധ്യത” എന്ന വിഭാഗത്തിലുള്ള രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ അനുവാദമുണ്ട്, ആവശ്യമായ ആരോഗ്യ ചികിത്സ തേടുന്നതിനോ അല്ലെങ്കിൽ അടുത്ത കുടുംബത്തെ സന്ദർശിക്കുന്നതിനോ ഔദ്യോഗിക ദൗത്യങ്ങൾക്കോ പോകാം.

ലക്ഷ്യസ്ഥാനത്തെത്തിയാൽ കൊവിഡ് -19 പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കിൽ, ബന്ധപ്പെട്ട യുഎഇ എംബസിയെ അറിയിക്കുകയും വേണം.
യാത്രയിൽ നിന്ന് മടങ്ങുമ്പോൾ, രാജ്യത്ത് പ്രവേശിച്ച് 48 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തണം. 14 ദിവസത്തേക്ക് ഹോം ക്വറന്റൈൻ പാലിക്കണം – ഇത് അപകടകരമല്ലാത്ത രാജ്യങ്ങളിൽ നിന്നാണെങ്കിൽ മടങ്ങിയെത്തുന്നവർക്ക് 7 ദിവസമായി പരിമിതപ്പെടുത്താം.
യാത്രചെയ്യുന്ന പൗരന്മാരും താമസക്കാരും ആവശ്യമായ ആരോഗ്യ ഉത്തരവാദിത്ത ഫോമുകൾ പൂരിപ്പിക്കണം, മടങ്ങിയെത്തുമ്പോൾ ക്വറന്റൈൻ പ്രതിജ്ഞയിൽ ഒപ്പുവെക്കണം.

---- facebook comment plugin here -----

Latest