Connect with us

Kerala

വധഭീഷണി: പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു

Published

|

Last Updated

കണ്ണൂര്‍ |  വധഭീഷണിയെ തുടര്‍ന്ന് സി പി എം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നേരത്തെയുള്ള ഒരു ഗണ്‍മാന് പുറമെ രണ്ട് പേരെക്കൂടി കൂടുതലായി അനുവദിച്ചു. ഒരു അകമ്പടി വാഹനവും ജയരാജനൊപ്പം ഉണ്ടാകും. ഇനി മുതല്‍ മൂന്ന് ഗണ്‍മാന്‍മാരാകും ജയരാജന് സുരക്ഷ ഒരുക്കുക. ജയരാജനെ വധിക്കുമെന്ന് ചൂണ്ടിക്കാട്ടി അജ്ഞാത കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജയരാജനൊപ്പം കാറില്‍ ഒരു ഗണ്‍മാനും അകമ്പടി വാഹനത്തില്‍ മറ്റ് രണ്ട് ഗണ്‍മാന്‍മാരും ഉണ്ടാകും. അകമ്പടി വാഹനത്തിലാണ് രണ്ട് ഗണ്‍മാന്‍മാര്‍ ഉണ്ടാവുക.

കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ വധക്കേസുകളില്‍ പ്രതിയായ ജയരാജന്‍ നിയമനടപടിയില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുകയാണെന്നും ജയരാജനെ വധിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. കണ്ണൂര്‍ കക്കാടുള്ള മേല്‍വിലാസമാണ് കത്തിലുണ്ടായിരുന്നത്. എന്നാല്‍ വിലാസം ദുരുപയോഗപ്പെടുത്തുകയായിരുന്നെന്നും ആരാണ് കത്തയച്ചതെന്ന് അറിയില്ലെന്നും പോലീസ് പറഞ്ഞു.

 

 

Latest