Connect with us

National

ജവാന്മാരുടെ വേര്‍പാട് കടുത്ത വേദനയുളവാക്കുന്നത്; അനുശോചനം പ്രകടിപ്പിച്ച് രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി | ലഡാക്കിലെ ഗാല്‍വന്‍ വാലി അതിര്‍ത്തി പ്രദേശത്ത് ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിനായി ജീവന്‍ നല്‍കിയ ധീര ജവാന്മാരുടെ വേര്‍പാടില്‍ കടുത്ത വേദനയാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
വീരമൃത്യു വരിച്ചവരുടെ എല്ലാ പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കുകയാണ്. പ്രയാസകരമായ ഈ സാഹചര്യത്തില്‍ ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്.- ട്വീറ്റില്‍ വ്യക്തമാക്കി.

അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ കരസേനാ കേണല്‍ ബി സന്തോഷ് ബാബു, ഹവില്‍ദാര്‍ പളനി, ശിപായി ഓജ എന്നിവരാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ സൈനികര്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തിന്റെ വിശദാംശങ്ങള്‍ പ്രതിരോധ മന്ത്രിയും സൈനികത്തലവന്മാരും ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം. തങ്ങളുടെ ഭാഗത്തും ആള്‍നാശം സംഭവിച്ചതായി പറഞ്ഞ് ചൈനയും രംഗത്തെത്തിയിരുന്നു.

---- facebook comment plugin here -----