Connect with us

Sports

'ബ്ലാക് ലിവ്‌സ് മാറ്റര്‍' മുദ്രാവാക്യം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ജഴ്‌സികളിലും

Published

|

Last Updated

മാഞ്ചസ്റ്റര്‍ | അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ ക്രൂര കൊലപാതകത്തെ തുടര്‍ന്നുള്ള വംശവെറി പ്രക്ഷോഭങ്ങളുടെ മുദ്രാവാക്യമായ “ബ്ലാക് ലിവ്‌സ് മാറ്റര്‍” ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കും. ലീഗിലെ കളിക്കാരുടെ ജഴ്‌സികളില്‍ ഈ മുദ്രാവാക്യം രേഖപ്പെടുത്താനുള്ള പദ്ധതിയെ അനുകൂലിക്കുന്നതായി ലീഗ് സി ഇ ഒ റിച്ചാര്‍ഡ് മാസ്റ്റേഴ്‌സ് പറഞ്ഞു. രാഷ്ട്രീയത്തേക്കാള്‍ ധാര്‍മിക നിലപാടിനെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബുധനാഴ്ചയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നത്. ജഴ്‌സികളുടെ മുന്‍ഭാഗത്ത് ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസിനെ അനുകൂലിക്കുന്ന ലോഗോകളുണ്ടാകും. ജഴ്‌സികളുടെ പിന്‍ഭാഗത്ത് കളിക്കാരുടെ പേരുകള്‍ക്ക് പകരമാണ് ബ്ലാക് ലിവ്‌സ് മാറ്റര്‍ മുദ്രവാക്യമുണ്ടാകുക.

നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഈ ഉദ്യമത്തെ പിന്തുണക്കുന്നതായി മാസ്റ്റേഴ്‌സ് പറഞ്ഞു. കളിക്കാര്‍ തങ്ങളുടെ അഭിപ്രായം പറയാന്‍ ശബ്ദമുയര്‍ത്തുന്നത് നല്ല കാര്യമാണ്. കൃത്യമായ സന്ദേശങ്ങള്‍ നല്‍കാനാണ് അവര്‍ ഒരുമിക്കുന്നത്. ക്ലബുകള്‍ അതിന് പിന്തുണ നല്‍കിയത് പോലെ തങ്ങളും ചെയ്യുന്നു- മാസ്‌റ്റേഴ്‌സ് വ്യക്തമാക്കി.