National
ജമ്മു കശ്മീരിലെ കത്വയില്‍ ഭൂചലനം

കത്വ | ജമ്മു കശ്മീരിലെ കത്വയില്‍ നേരിയ ഭൂചലനം. കത്വക്ക് 85 കി.മി അകലെ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം.
കത്വക്ക് 85 കി.മി കിഴക്ക് ചൊവ്വാഴ്ച ഉച്ചക്ക് 2.10 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സീസ്‌മോളജി സെന്റര്‍ വ്യക്തമാക്കി.
അതേ സമയം ഭൂചലനത്തില്‍ ആളപായങ്ങളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
---- facebook comment plugin here -----