Connect with us

Covid19

കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മാതൃക: പ്രധാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മാതൃകയാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. കൃത്യമായ സമയത്തെ ലോക്ക് ഡൗണ്‍ ഗുണം ചെയ്തു. കൊവിഡ് പ്രതിസന്ധി നേരിടുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാന മന്ത്രി ഇക്കാര്യം പറഞ്ഞത്. കൊവിഡ് മരണങ്ങളില്‍ പ്രധാന മന്ത്രി ദുഃഖം രേഖപ്പെടുത്തി. ഓരോ ജീവനും രക്ഷിക്കാനാണ് ശ്രമം.

ലോകത്ത് മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലാണെന്നും രോഗമുക്തി നിരക്ക് 50 ശതമാനത്തിനു മുകളിലാണെന്നും പ്രധാന മന്ത്രി പറഞ്ഞു. എന്നാല്‍, ചെറിയ അനാസ്ഥ പോലും പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തും. എല്ലാ ഓഫീസുകളും പ്രവര്‍ത്തിച്ചു തുടങ്ങുകയും ആളുകള്‍ ധാരാളമായി റോഡിലും മാര്‍ക്കറ്റിലും മറ്റും എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത വേണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest