National
ഈ വർഷം ഇതുവരെ ജമ്മു കശ്മീരിൽ കൊല്ലപ്പെട്ടത് 94 തീവ്രവാദികൾ
ശ്രീനഗർ| ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 94 തീവ്രവാദികളെ സുരക്ഷാസേന വധിച്ചെന്ന് കശ്മീർ ഐ ജി വിജയ്കുമാർ. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ തുർക്കുവാഗൻ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പിൽ മൂന്ന് പ്രാദേശിക തീവ്രവാദികളെ വെടിവെച്ചുകൊന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇനി ഞങ്ങളുടെ ശ്രദ്ധ വടക്കൻ കശ്മീരിലേക്കായിരിക്കും. കൂടാതെ പ്രാദേശിക തീവ്രവാദികളെല്ലാം ജമ്മു കശ്മീരിലെ ഷോപ്പിയാൻ, കുൽഗാം, പുൽവാമ ജില്ലകളിൽ നിന്നുള്ളവരാണ്. ഈ മാസം എട്ടിന് അനന്ത്‌നാഗിൽ തീവ്രവാദികളാൽ കൊല്ലപ്പെട്ട കോൺഗ്രസ് സർപഞ്ച് അജയ് പണ്ഡിറ്റിന്‌റെ മരണത്തിൽ ഹിസ്ബുൾ മുജാഹിദ്ദീന് പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.







