National
സുശാന്ത് രജ്പുതിന്റെ മരണം; അന്വേഷണം ബോളിവുഡിലേക്ക്

മുംബൈ| നടന്‍ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് സിനിമാ മേഖലയില്‍ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. സുശാന്തിന്റെ മരണത്തോടെ ബോളിവുഡിനെതിരേ നിരവധി പേര്‍ ആരോപണമായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണം വ്യാപിക്കാന്‍ നീക്കം.
34കാരനായ സുശാന്തിനെ ഞായറാഴ്ചയാണ് ബന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താരം വിഷാദത്തിനടിമയായിരുന്നുവെന്ന് റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു.
സിനിമാ മേഖലയിലെ ചില പ്രശ്നങ്ങള്‍ കാരണം സുശാന്ത് വിഷാദത്തിലായിരുന്നുവെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ട്വീറ്റ് ചെയ്തു. ശ്വാസം മുട്ടി മരിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജോലി സംബന്ധമായ വിഷയത്തില്‍ താരം മാനസിക പ്രശ്‌നം അനുഭവിച്ചിരുന്നതായും മരുന്നുകള്‍ കഴിച്ചിരുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. താരം ഏഴ് സിനിമകള്‍ കരാര്‍ ഒപ്പിട്ടുവെങ്കിലും അവയെല്ലാം മുടങ്ങിയിരുന്നു.