Connect with us

Covid19

കൊവിഡ് മരണനിരക്ക്: ഗുജറാത്ത് മോഡൽ പുറത്തായെന്ന് രാഹുൽ ഗാന്ധി

Published

|

Last Updated

ന്യൂഡൽഹി| ഗുജറാത്തിലെ ഉയർന്ന കൊവിഡ് മരണനിരക്കിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. രാജ്യത്തെ മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ബി ജെ പി സർക്കാറിനെതിരെ രംഗത്തെത്തിയത്. ഗുജറാത്ത് മോഡൽ തുറന്നുകാട്ടിയെന്ന് ട്വീറ്റ് ചെയ്ത രാഹുൽ മറ്റ് സംസ്ഥാനങ്ങളിലെ കൊവിഡ് മരണനിരക്കും ട്വീറ്റിൽ പോസ്റ്റ് ചെയ്തു.

കൊവിഡ് 19 മരണനിരക്ക്: ഗുജറാത്ത്-6.25 ശതമാനം, മഹാരാഷ്ട്ര-3.73 ശതമാനം, രാജസ്ഥാൻ-2.32 ശതമാനം, പഞ്ചാബ്-2.17 ശതമാനം, പുതുച്ചേര്-1.98 ശതമാനം, ഝാർഖണ്ഡ്-0.5 ശതമാനം, ഛത്തിസ്ഗഡ്-0.35 ശതമാനം ഗുജറാത്ത് മോഡൽ തുറന്നുകാട്ടി. പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തിൽ മരണനിരക്ക് കൂടുതലാണെന്ന് വ്യക്തമാക്കുന്ന ബി ബി സി വാർത്തയുടെ ലിങ്കും രാഹുൽ ഗാന്ധി ട്വീറ്റർ പോസ്റ്റിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി എന്നിവക്ക് ശേഷം രാജ്യത്ത് വൈറസ് വ്യാപന നിരക്കിൽ നാലാം സ്ഥാനത്താണ് ഗുജറാത്ത്. എന്നാൽ മരണനിരക്കിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദേശീയ ശരാശരിയായ 2.86 ശതമാനത്തിന്‌റെ ഇരട്ടിയിലധികമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രതിദിനം ശരാശരി 400 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് 24,104 കൊറോണവൈറസ് കേസുകളുണ്ടെന്നും മരണസംഖ്യ 1,500 കവിഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Latest