Covid19
കൊവിഡ് സമ്പര്‍ക്ക ഭീഷണി; തൃശ്ശൂരിലെ പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു

തൃശ്ശൂര്‍ | സമ്പര്‍ക്കത്തിലൂടെ നിരവധി പേര്‍ക്ക് കൊവിഡ് പകര്‍ന്ന തൃശ്ശൂര്‍ ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി. രോഗ വ്യാപനത്തിന് കാരണമായേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചു. ഇന്നും നാളെയുമായിരിക്കും അടച്ചിടല്‍. അടച്ചിട്ട മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കാന്‍ തുടങ്ങി.
146 കൊവിഡ് ബാധിതരാണ് തൃശ്ശൂര്‍ ജില്ലയിലുള്ളത്. ഇതില്‍ കഴിഞ്ഞ 43 ദിവസത്തിനിടെ 45 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 24 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. സമ്പര്‍ക്കം വഴി രോഗം പടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളെടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
---- facebook comment plugin here -----