Covid19
മറ്റ് അസുഖങ്ങള്‍ ഉള്ള അഞ്ചില്‍ ഒരാള്‍ക്ക് കൊവിഡ് ഭേദമാകുന്നത് കഠിനമായിരിക്കുമെന്ന് പഠനം

ന്യൂഡല്‍ഹി| ലോകത്ത് മറ്റ് അസുഖങ്ങളുള്ള അഞ്ചില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ജീവിതത്തിലേക്ക് തിരികെ വരുന്നത് പ്രയാസകരമായിരിക്കുമെന്ന് പുതിയ പഠനം. ലാന്‍സെറ്റ് നടത്തിയ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.
ലോകത്തെ മൊത്ത ജനസംഖ്യയുടെ 20 ശതമാനം ആതായത് 1.7 ബില്യണ്‍ ജനങ്ങളെയാണ് ഇത് കൂടുതല്‍ ബാധിക്കുക. പ്രമേഹം, ഹൃദയസംബന്ധമായ രോഗം, കിഡ്‌നി രോഗം തുടങ്ങിയവ ഉള്ളവരില്‍ കൊവിഡ് ബാധിച്ചാല്‍ ആരോഗ്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ വിദഗ്ധരാണ് പഠനം നടത്തിയത്.
ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ എച്ച് ഐ വി എയ്ഡസ് പോലെയുള്ള വന്‍തോതില്‍ പടര്‍ന്നു പിടിച്ചപ്പോഴും ചെറുപ്പക്കാരില്‍ അത് കുടുതലായി ബാധിച്ചിരുന്നില്ല. യൂറോപ്പിനെ പോലുള്ള രാജ്യത്ത് മൂന്നിലൊരാള്‍ പ്രതിരോധശേഷി കുറഞ്ഞവരായിരിക്കുമെന്നും പഠനം പറയുന്നു. കൊവിഡ് വാക്‌സിന്‍ കണ്ടെത്തുമ്പോള്‍ ആര്‍ക്കാണ് ആദ്യം ലഭ്യമാക്കുകയെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഈ പഠനം സര്‍ക്കാറിനെ സഹായിക്കും.