Connect with us

National

വൃദ്ധയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍

Published

|

Last Updated

ഭുവനേശ്വര്‍ |  ദുര്‍മന്ത്രവാദം ആരോപിച്ച് വിധവയായ വൃദ്ധയുടെ തല യുവാവ് കൊടാലികൊണ്ട് വെട്ടിയെടുത്തു. ഒഡിഷ മയൂര്‍ബഞ്ച് ജില്ലയിലെ നുവാസഹി ഗ്രാമത്തിലാണ് 30കാരനായ ബുദ്ധുറാം സിംഗാണ് ബന്ധുവായ 60 കാരി ചമ്പ സിംഗിനെ വെട്ടികൊലപ്പെടുത്തിയത്. തുടര്‍ന്ന് തല ഒരു ടവ്വലില്‍ പൊതിഞ്ഞ് 13 കിലോമീറ്റര്‍ അകലയെുള്ള പോലീസ് സ്‌റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു.

ദിവസങ്ങള്‍ക്ക് ബുദ്ധറാമിന്റെ മകള്‍ മരിച്ചത് വൃദ്ധയുടെ ദുര്‍മന്ത്രവാദം മൂലമാണെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. ഇതിലുള്ള പ്രതികാരമായാണ് അറുംകൊല.
വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ചമ്പയെ വലിച്ചിഴച്ച ശേഷം തലവെട്ടിയെടുക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നെങ്കിലും ആരും ബുദ്ധറാമിനെ പിന്തിരിപ്പിക്കാന്‍ തയാറായിരുന്നില്ല.

തലവെട്ടാനുപയോഗിച്ച കോടാലി ബുദ്ധറാം പോലീസിന് കൈമാറി. ചമ്പയുടെ വസ്ത്രങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ബുദ്ധറാമിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി വിട്ടുകൊടുത്തു.

2010 മുതല്‍ ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട് ഏകദേശം 60ഓളം കൊലപാതകങ്ങള്‍ ഒഡീഷയില്‍ നടന്നിട്ടുണ്ട്. ഇതില്‍ 12 എണ്ണം മയൂര്‍ബഞ്ച് ജില്ലയിലാണ്.

---- facebook comment plugin here -----

Latest