Connect with us

Uae

ആരോഗ്യ പ്രവർത്തകരേ, നന്ദി... -VIDEO

Published

|

Last Updated

ദുബൈ | കൊവിഡിനെതിരെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് ദുബൈ അത്യാഹിതവിഭാഗം വാഹനങ്ങളും ഡ്രോണുകളും നന്ദി പ്രകാശിപ്പിക്കുന്ന വീഡിയോ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പുറത്തുവിട്ടു. ബ്രാൻഡ് ദുബൈയാണ് ഇത് ചിത്രീകരിച്ചത്. ബുർജ് ഖലീഫ, ബുർജ് അൽ അറബ്, ദുബൈ ഫ്രെയിം എന്നിവിടങ്ങളിൽ നന്ദി സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നത് വീഡിയോയിൽ കാണാം.
നിരവധി പട്രോളിംഗ് കാറുകൾ, ബൈക്ക് പട്രോളിംഗ്, ആംബുലൻസുകൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ എന്നിവ പങ്കെടുത്തു. രാത്രി ശൈഖ് സായിദ് റോഡിലെ ചിത്രീകരണവുമുണ്ട്.

കൊറോണ വൈറസിനെ നേരിടാന് അശ്രാന്തമായി പരിശ്രമിച്ച ആയിരക്കണക്കിന് മുൻനിര ആരോഗ്യ പ്രവർത്തകരോട് നന്ദി പറയുന്നു. നൂറുകണക്കിന് ഡ്രോണുകൾ ആകാശത്തു ‘നന്ദി” എന്ന വാക്കുകൾ എഴുതി. തുടർന്ന് യുഎഇ ദേശീയ പതാക പാറിച്ചു.

ദുബൈ മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബൈയുടെ ഒരു സംരംഭമാണിത്. ഡൺ ഇവന്റ്‌സ് ഓഫ് അറബ് മീഡിയ ഗ്രൂപ്പും എ ഒ ഡ്രോണും സഹകരിച്ചു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ മുൻനിര നായകന്മാരെ ബഹുമാനിക്കുന്ന സന്ദേശങ്ങൾ കാണുക. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.