Connect with us

Covid19

കൊവിഡ് പ്രത്യാഘാതം: മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക മേഖലയില്‍ പൊലിയുക അര ലക്ഷത്തിലേറെ കുഞ്ഞുജീവനുകള്‍

Published

|

Last Updated

അമ്മാന്‍ | കൊറോണവൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതം കാരണം മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക (മെന) മേഖലയില്‍ ഈ വര്‍ഷം അവസാനത്തോടെ 51,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭാ ഏജന്‍സികളുടെ മുന്നറിയിപ്പ്. അവശ്യ ആരോഗ്യ- പോഷകാഹാര വസ്തുക്കളുടെ വിതരണത്തിലെ തടസ്സം, രണ്ട് പതിറ്റാണ്ടോളമായി മേഖലയിലെ കുട്ടികളുടെ അതിജീവനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയും യു എന്നിന്റെ കുട്ടികളുടെ ഏജന്‍സിയായ യുനിസെഫും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിന് പുറമെയാണ് ഇപ്പോള്‍ കൊവിഡ് വ്യാപനം.

ഈ വര്‍ഷം അവസാനത്തോടെ അഞ്ച് വയസ്സിന് താഴെയുള്ള അര ലക്ഷത്തിലേറെ കുട്ടികളാണ് മേഖലയില്‍ മരിക്കാന്‍ സാധ്യതയുള്ളത്. പോഷകാഹാരക്കുറവ്, ശിശുരോഗങ്ങള്‍ക്കുള്ള കുത്തിവെപ്പും ചികിത്സയും ലഭിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാലാണ് മരണമുണ്ടാകുക. മേഖലയില്‍ കുട്ടികള്‍ക്ക് വലിയ തോതില്‍ കൊവിഡ് ബാധിച്ചിട്ടില്ലെങ്കിലും മഹാമാരി സൃഷ്ടിച്ച അനുബന്ധ പ്രത്യാഘാതങ്ങള്‍ കാരണമായിരിക്കും ജീവഹാനി.

അവശ്യ കുത്തിവെപ്പ് പൂര്‍ണതോതില്‍ സുരക്ഷിതമായി തുടരണമെന്ന് യു എന്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടു. പോഷക ലഭ്യതയും ഉറപ്പാക്കണം. കൊവിഡ് വ്യാപനം തടയാന്‍ ശക്തമായ മുന്‍കരുതല്‍ നടപടികളും ആവശ്യമാണ്.

---- facebook comment plugin here -----

Latest