Kerala
എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷ ഫലങ്ങള്‍ ഈ മാസം അവസാനം പ്രഖ്യാപിക്കും

തിരുവനന്തപുരം | ലോക്ക്ഡൗണിനിടെ നടന്ന പരീക്ഷകളുടേതടക്കം മൂല്ല്യനിര്‍ണം പൂര്‍ത്തിയാക്കി എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷാ ഫലങ്ങള്‍ ഈ മാസം അവസാനം പ്രഖ്യാപിച്ചേക്കും. മൂല്യനിര്‍ണം അവസാന ഘട്ടത്തിലാണ്. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. ഹോട്‌സ്‌പോട്ട്, കണ്ടെയ്ന്‍മെന്റ് മേഖലകളിലെ ചില കേന്ദ്രങ്ങളില്‍ അധ്യാപകര്‍ എത്താത്തതിനാല്‍ മൂല്യനിര്‍ണയം തടസ്സപ്പെട്ടെങ്കിലും പകരം സംവിധാനം ഏര്‍പ്പെടുത്തുകയാണ്. മാര്‍ക്ക് രേഖപ്പെടുത്തുന്ന നടപടികള്‍ പൂര്‍ത്തിയായ ഉടന്‍ ഫലപ്രഖ്യാപനം ഉണ്ടാകും.
ജൂലൈ ആദ്യവാരം തന്നെ പ്ലസ് വണ്‍, ബിരുദ പ്രവേശന നടപടികള്‍ തുടങ്ങാനാണു സര്‍ക്കാറിന്റെ ശ്രമം.
കൊറോണ വൈറസ് വ്യാപനം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിര്‍ത്തി വച്ച എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷകള്‍ മെയ് 26 മുതലാണ് പുനരാരംഭിച്ചത്. മെയ് 30ന് പരീക്ഷകള്‍ അവസാനിച്ചു. മെയ്
30ന് ശേഷമാണ് മൂല്യനിര്‍ണയം ആരംഭിച്ചത്.
അതേ സമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ വിദ്യാഭ്യാസം സജ്ജീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സ്‌കൂളുകളും കോളജുകളും ആഗസ്റ്റ് 15 ന് ശേഷം മാത്രമേ പുനരാരംഭിക്കുകയുള്ളൂ എന്ന് കേന്ദ്രമന്ത്രി രമേഷ് പൊഖ്‌റിയാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.