Connect with us

Techno

വരുന്നു ഐഫോണ്‍ 12, വന്‍ രൂപമാറ്റത്തോടെ

Published

|

Last Updated

ന്യൂഡല്‍ഹി| ആപ്പിള്‍ ഐ ഫോണ്‍ 12ന് വന്‍ രൂപമാറ്റം വരുത്താനൊരുങ്ങി കമ്പനി. ഡിസൈനിലാണ് രൂപമാറ്റം. ഭംഗിയുള്ള പുതിയ മോഡല്‍ ഐ ഫോണിന്റെ അരികുകള്‍ റീപ്ലേസ് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ളതായിരിക്കും. ഈ ആഴ്ച തന്നെ സ്മാര്‍ട്ട് ഫോണ്‍ സീരിസിന്റെ പുതിയ പതിപ്പ് പുറത്തിറക്കും.

പുതിയ പതിപ്പില്‍ ഐ ഫോണിന്റെ വശങ്ങള്‍ കൂടതല്‍ പരന്നതായിരിക്കും. പുതിയ ഐ പാട് പ്രോയുമായി കൂടുതല്‍ സാമ്യമുള്ളതായിരിക്കും ഇത്. വരാനിരിക്കുന്ന മാക്കില്‍ ഇതേ ഡിസൈന്‍ ആപ്പിള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് രസകരമായ വസ്തുത. പുതിയ ഡിസൈന്‍ ആപ്പിള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതായിരിക്കും.

വലിയ സ്‌ക്രീനും വളഞ്ഞ അരികുകളും ഫോണില്‍ നേരത്തേ ആപ്പിള്‍ പരീക്ഷിച്ചിരുന്നു. ഐഫോണ്‍ 4ഉം 5ഉം ബോക്‌സിയര്‍ ഡിസെനിലുള്ളവയായിരുന്നു. മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ നിന്ന് ബോക്‌സിയര്‍ ഡിസൈന്‍ വളരെ വ്യത്യസ്ഥമായിരുന്നു.

സാംസഗിന്റെ ഗ്യാലക്‌സി ഫോണുകള്‍ അല്‍പം പരന്നതായിരുന്നെങ്കിലും ഐ ഫോണ്‍ 12ന്റെ തരത്തിലുള്ളവയായിരുന്നില്ല. ഐ ഫോണ്‍ 12ല്‍ മൂന്ന് തരത്തിലുള്ള വ്യത്യസ്ഥ സ്‌ക്രീനുകള്‍ ലഭ്യയമാണ്. ഇത് 5.4 ഇഞ്ച് ഡിസ്‌പ്ലേയുമുണ്ട്. 12 പ്രോയും 12 മാക്‌സും 6.1ഇഞ്ച് ഡിസ്‌പ്ലേയിലാണ് പുറത്തിറക്കിയിരക്കുന്നത്. ക്യാമറിയിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്. മൂന്ന് സെന്‍സറുകളും ഒരു ഫ്‌ളാഷും ഘടിപ്പിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest