Covid19
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,823 ആയി; 9,522 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,823 ആയി. 9,522 ആണ് ആകെ മരണം. 1,53,513 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,69,748 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ 1,07,958 പേരാണ് രോഗബാധിതരായത്. 3950 പേര്‍ മരിച്ചു. 50,978 പേര്‍ക്ക് രോഗം ഭേദമായി.
കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ രണ്ടാമതുള്ള തമിഴ്‌നാട്ടില്‍ (44,661) 435 പേര്‍ മരിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്- 1,478. ഇവിടെ 23,590 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഡല്‍ഹി (സ്ഥിരീകരിച്ചത്- 41,182 മരണം- 1,327), യു പി (13,615- 399), രാജസ്ഥാന്‍ (12,772- 294), പശ്ചിമ ബംഗാള്‍ (11,087- 475), മധ്യപ്രദേശ് (10,802- 459), ഹരിയാന (7,208- 88), കര്‍ണാടക (7,000- 86) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.