Connect with us

Ongoing News

വൺ പ്ലസ് 8 പ്രോ വിൽപ്പന ഇന്ന് 12ന് ആമസോണിലും, കമ്പനി സൈറ്റിലും

Published

|

Last Updated

ന്യൂഡൽഹി | വൺ പ്ലസ് 8 പ്രോ വിൽപ്പന ഇന്ന് ഉച്ചക്ക് 12 മണിക്ക് ആമസോണിലൂടെയും കമ്പനി വെബ്‌സൈറ്റിലൂടെയും നടക്കും. ഒദ്യോഗിക ലോഞ്ചിംഗ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫോൺ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. മെയ് 29ന് വിൽപ്പനക്കെത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അന്ന് നടന്നില്ല.

ഗ്ലേഷ്യൽ ഗ്രീൻ നിറത്തിൽ ലഭ്യമായ വൺ പ്ലസ് 8ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റിന് 41,999 രൂപയാണ് വില. 8 GB റാമും 128 GB സ്റ്റോറേജുമുള്ള വേരിയന്റിന് 44,999 രൂപ. ഫീനിക്‌സ് ബ്ലാക്ക്, ഗ്ലേഷ്യൽ ഗ്രീൻ നിറങ്ങളിൽ ഈ വേരിയന്റ് ലഭിക്കും. 12 GB റാം, 256 GB സ്റ്റോറേജ് ടോപ് എൻഡ് വേരിയന്റിന് 49,999 രൂപയാണ് വില. ഈ മോഡൽ ഗ്രീൻ കൂടാതെ ഫീനിക്‌സ് ബ്ലാക്ക്, ഇന്റർസ്റ്റെല്ലാർ ഗ്ലോ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.

അതേസമയം, ഏപ്രിലിൽ അവതരിപ്പിച്ചതിന് ശേഷം ആദ്യമായി വിൽപ്പനക്കെത്തുന്ന വൺ പ്ലസ് 8 പ്രോയുടെ 8 GB റാം + 128 GB സ്റ്റോറേജ് മോഡലിന് 54,999 രൂപയും, 12 GB റാം + 256 GB സ്റ്റോറേജ് മോഡലിന് 59,999 രൂപയും ആണ് വില. ഓനിക്‌സ് ബ്ലാക്ക്, ഗ്ലേസിയൽ ഗ്രീൻ, അൾട്രാമൈൻ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ വൺപ്ലസ് 8 പ്രോ ലഭ്യമാകും.

സവിശേഷതകൾ

ഡ്യൂവൽ സിമ്മുള്ള (നാനോ) വൺ പ്ലസ് 8, ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസിലാണ് പ്രവർത്തിക്കുന്നത്. 6.55 ഇഞ്ചുള്ള ഫുൾ HD + (1080X2400 പിക്‌സൽ) ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ ആണ് ഫോണിനുള്ളത്. 90Hz ആണ് റിഫ്രഷ് റേറ്റ്, 20:9 ആണ് ആസ്‌പെക്ട് അനുപാതം, ത്രീഡി കോർണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷയും നൽകിയിട്ടുണ്ട്. 8GB അല്ലെങ്കിൽ 12GB LPDDR4X റാമുമായി പെയർ ചെയ്തിട്ടുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 SoC ആണ് ഫോണിന് കരുത്തേകുന്നത്.