Connect with us

Kerala

ഒറ്റപ്പാലത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മുങ്ങി; പോലീസ് കേസെടുത്ത് തിരച്ചില്‍ തുടങ്ങി

Published

|

Last Updated

പാലക്കാട് | പാലക്കാട് ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലിരിക്കുന്നവര്‍ കടന്നുകളയുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 46കാരന്‍ ഇന്ന് പുലര്‍ച്ചെ മുങ്ങി. കൊച്ചി കടവന്ത്ര സ്വദേശിയായ ഇയാള്‍ മൂന്ന് ദിവസം മുമ്പ് പഴനിയില്‍ നിന്ന് തിരിച്ചു വരും വഴിയാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ആശുപത്രി അധികൃതരുടെ പരാതിയില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് തിരച്ചില്‍ നടത്തിവരികയാണ്.

ഈ മാസം അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ച മധുര സ്വദേശിയായ ലോറി ഡ്രൈവര്‍ ചികിത്സക്കു തയ്യാറാവാതെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞിരുന്നു.