Connect with us

Ongoing News

ചോദിച്ചത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ; കിട്ടിയത് ഭഗവത് ഗീത

Published

|

Last Updated

കൊൽക്കത്ത | ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിൽ “കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ” ഓർഡർ ചെയ്ത ആൾക്ക് ലഭിച്ചത് “ഭഗവത്ഗീത”.
കൊൽക്കത്ത സ്വദേശിയായ സുദീർഥോ ദാസിനാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് പകരം ഭഗവത്ഗീതയുടെ സംക്ഷിപ്ത രൂപം ലഭിച്ചത്.

സുദീർഥോ ദാസ് ബുധനാഴ്ചയാണ് ആമസോണിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓർഡർ ചെയ്തത്. ബുക്കിംഗ് സ്ഥിരീകരിച്ചുകൊണ്ടുള്ള മെസേജും ദാസിന് ലഭിച്ചിരുന്നു. ഓർഡർ പുറപ്പെട്ടെന്ന സന്ദേശവും പിന്നീട് ലഭിച്ചു.

എന്നാൽ, ശനിയാഴ്ച വൈകീട്ട് ഒരു സ്ത്രീ വിളിക്കുകയും പുസ്തകം മാറിയാണ് അയച്ചതെന്നും പാക്കേജ് നിരസിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഓഫീസിലായിരുന്നതിനാൽ പാക്കേജ് റദ്ദാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. വീട്ടിലെത്തി പാഴ്‌സൽ തുറന്നപ്പോഴാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോക്ക് പകരം ഭഗവത് ഗീതയാണെന്ന് മനസ്സിലായത്. പെൻഗ്വിൻ പ്രസിദ്ധീകരിച്ച ഭഗവത് ഗീതയുടെ സംക്ഷിപ്ത രൂപമായിരുന്നു അത്. ദാസ് തന്നെയാണ് ഇക്കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

Latest