National
പിതാവ് മുംബൈയിലെത്തും; സുശാന്ത് സിങ് രജപുതിന്റെ സംസ്‌കാരചടങ്ങുകള്‍ ഇന്ന്

മുംബൈ| ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുതിന്റെ സംസ്‌കാരചടങ്ങുകള്‍ ഇന്ന് മുംബൈയില്‍ നടക്കും. പട്‌നയിലുള്ള സുശാന്തിന്റെ പിതാവ് ഇന്ന് മുംബൈയില്‍ എത്തിച്ചേരും. ഞായറാഴ്ച രാവിലെ ബാന്ദ്രയിലെ വീട്ടിലാണ് സുശാന്ത് സിങ് രജ്പുതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സുശാന്ത് ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. ഇദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പോലീസ് കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമെ എന്തെങ്കിലും പറയാനാകു എന്നും താരം മാനസിക പ്രശ്‌നത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം അവിടെ സൂക്ഷിച്ചിരിക്കുകയാണ്.
---- facebook comment plugin here -----