National
ഇന്ധന വില വീണ്ടും കൂട്ടി; വര്‍ധന തുടര്‍ച്ചയായ ഒമ്പതാം ദിവസം

ന്യൂഡല്‍ഹി | രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. പെട്രോളിന് ലിറ്ററിന് 48 പൈസയും ഡീസലിന് 59 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
ഒമ്പതു ദിവസത്തിനിടെ പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 76.52 രൂപയും ഡീസലിന് 70.75 രൂപയുമാണ് ഇന്നത്തെ വില.
---- facebook comment plugin here -----