Connect with us

National

ഗുജറാത്തില്‍ ഭൂകമ്പം

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്തിലെ രാജ്‌കോട്ടിന് സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 8.13നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാജ്‌കോട്ടിന് 122 കിലോ മീറ്റര്‍ വടക്ക്- വടക്കുപടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിന് പിന്നാലെ രാത്രി 8.35ന് ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കശ്മീരിലെ കത്രയില്‍ 90 കിലോ മീറ്റര്‍ കിഴക്ക് മാറി അനുഭവപ്പെട്ടത്.

വടക്കേയിന്ത്യയില്‍ ഏതാനും മാസങ്ങളായി അനുഭവപ്പെട്ട ഭൂചലന പരമ്പരകളിലെ ഒടുവിലത്തേതാണ് ഗുജറാത്തിലെയും കശ്മീരിലെയും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡല്‍ഹി തലസ്ഥാന മേഖലയില്‍ തീവ്രതയുള്ളതും അല്ലാത്തതുമായ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Latest