National
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത് മരിച്ചനിലയില്‍
മുംബൈ | ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിനെ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈയിലെ വീട്ടിലാണ് നടനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 34 വയസ്സായിരുന്നു. 12 ഓളം ബോളിവുഡ് സിനിമകളില്‍ അഭിയനയിച്ചിട്ടുണ്ട്.
സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ജൂണ്‍ എട്ടിനാണ് സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മലാദിലെ കെട്ടിടത്തിലെ 14ാം നിലയില്‍നിന്ന് യുവതി ചാടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടമരണത്തിനാണ് പോലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.
---- facebook comment plugin here -----




