Connect with us

Uae

ലോക ഇസ്‌ലാമിക സാമ്പത്തിക തലസ്ഥാനമായി ദുബൈ തുടരും: ശൈഖ് ഹംദാൻ

Published

|

Last Updated

ദുബൈ | ലോക ഇസ്‌ലാമിക സാമ്പത്തിക തലസ്ഥാനമായി ദുബൈ തുടരുമെന്ന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് റാശിദ് അൽ മക്തൂം പ്രസ്താവിച്ചു.
ഇതിനാവശ്യമായ സാങ്കേതികവും അല്ലാത്തതുമായ പ്രാപ്തിയും മാനവ വിഭവശേഷിയും മുഴുവൻ ദുബൈക്കുണ്ടെന്നും ശൈഖ് ഹംദാൻ പറഞ്ഞു. ശൈഖ് ഹംദാൻ ട്വിറ്ററിൽ കുറിച്ചതാണിത്.

യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടുകളും മാർഗനിർദേശങ്ങളും നേതൃത്വവും ഇക്കാര്യത്തിൽ ദുബൈക്ക് വലിയ മുതൽക്കൂട്ടാണെന്നും ശൈഖ് ഹംദാൻ ചൂണ്ടിക്കാട്ടി.

Latest