Covid19
ഉപയോഗിച്ച പി പി ഇ കിറ്റുകള്‍ വിമാനത്താവളത്തില്‍ വലിച്ചെറിഞ്ഞ നിലയില്‍

കരിപ്പൂര്‍ | ഉപയോഗിച്ച പി പി ഇ കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാന്റീന്‍ പരിസരത്താണ് കിറ്റുകള്‍ അപകടകരമായ രീതിയില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഉപയോഗശേഷം കൃത്യമായ രീതിയില്‍ സംസക്കരിക്കേണ്ട വസ്തുവാണ് പി പി ഇ കിറ്റ്.
വിമാനത്താവളത്തിലെ ഉന്നതോദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിക്കുകയും പിന്നാലെ നിരവധി ഉദ്യോഗസ്ഥരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് വന്‍ ദുരന്തത്തിന് വഴി വച്ചേക്കാവുന്ന സംഭവം.
---- facebook comment plugin here -----