National
കൊവിഡിനെ അതിജീവിച്ചു; ബില്ല് കണ്ട് ഞെട്ടി 70കാരൻ

വാഷിംഗ്ടണ്‍| കൊവിഡിനോട് പൊരുതി മരണത്തിന്റെ വക്കില്‍ നിന്ന എത്തിയ 70കാരന്‍ ആശുപത്രി ബില്‍ കണ്ട് ഞെട്ടി. 70കാരനായ മൈക്കില്‍ ഫ്‌ളോറാണ് ആശുപത്രിയില്‍ നിന്ന് കിട്ടിയ ബില്‍ കണ്ട് ഞെട്ടിയത്.
മൈക്കില്‍ ഫ്‌ളോറിനെ മാര്‍ച്ച് നാലിനാണ് കൊവിഡ് ബാധിച്ച് നോര്‍ത്ത് വെസ്‌റ്റേണ്‍ നഗരത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 62 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ഫ്‌ളോറിന് ആശുപത്രി അധികൃതര്‍ നല്‍കിയത് 1.1 മില്യണ് ഡോളറിന്റെ ബില്ലാണ്.
മെയ് അഞ്ചിന് ഡിസ്ചാര്‍ജ് ചെയ്ത മൈക്കിലിന് 181 പേജ് അടങ്ങുന്ന 1,122,501.04 ഡോളര്‍ ബില്ലാണ് നല്‍കിയത്. ഐ സി യു വിന് ഒരു ദിവസം 9736 ഡോളറാണ് ഈടാക്കിയത്.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ലോകത്ത് ഏറ്റവും ചെലവ് വരുന്നത് അമേരിക്കയിലാണെന്നും ഇതില്‍ കുറ്റബോധം തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----