Connect with us

Covid19

സഊദിയില്‍ 3,366 പേര്‍ക്ക് കൂടി കൊവിഡ്, 39 മരണം

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ 24 മണിക്കൂറിനിടെ 3,366 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 39 പേര്‍ മരിച്ചു. രാജ്യത്തെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 932 ആയി.

ജിദ്ദയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്; 22. മക്ക 7, റിയാദ് 5, ദമാം 4, ത്വാഇഫ് 1 എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ മരണ നിരക്ക്. രണ്ട് മലയാളികളും മരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരെ കണ്ടെത്തുന്നതിനായി ആരോഗ്യ മന്ത്രാലയം നടത്തിവരുന്ന ടെസ്റ്റുകളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. 1,087,021 ടെസ്റ്റുകളാണ് പൂര്‍ത്തിയാക്കിയത്. 39,828 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,843 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ജിദ്ദയിലാണ്; 327 പേര്‍. മക്ക 315, റിയാദ് 100, മദീന 67, ദമ്മാം 36, ഹുഫൂഫ് 19, ത്വാഇഫ് 11, തബൂക്ക് 9, ബുറൈദ 6, ബീഷ 5, അല്‍ ഖോബാര്‍ 4, അല്‍ ഖത്വീഫ് 4, ജിസാന്‍ 4, അറാര്‍ 3, അല്‍ ജുബൈല്‍ 3, ഹഫര്‍ അല്‍ബാത്വിന്‍ 2, യാമ്പു 2, സബിയ 2, ഖമീസ് മുശൈത്ത്, അല്‍ ബദാഇ, വാദി അല്‍ ദവാസിര്‍, റഫ്ഹ, അല്‍ ഖര്‍ജ്, നാരിയ, ഹാഇല്‍, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്.

Latest