Connect with us

National

'ഇന്ത്യയുടെ ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും ഡി എൻ എ തിരിച്ചറിയാൻ കോൺഗ്രസിനും കഴിയില്ല'

Published

|

Last Updated

ന്യൂഡൽഹി | പരമ്പരാഗത കുടുംബത്തിനകത്തിരുന്ന് രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന കോൺഗ്രസിനും ഇന്ത്യയുടെ ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും ഡി എൻ എ തിരിച്ചറിയാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ് വി. ഇന്നലെ കൊവിഡാനന്തര ലോകക്രമത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഇന്ത്യയുടെ സഹിഷ്ണുത നഷ്ടമായെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പറഞ്ഞതിനു പിന്നാലെയാണ് നഖ്‌വി‌യുടെ പ്രസ്താവന.

എല്ലാ ജീവജാലങ്ങളും സന്തുഷ്ടരായിരിക്കുക എന്നതാണ് രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരിക പ്രതിബദ്ധതയുമെന്ന് വിവരമില്ലാത്ത പ്രതിപക്ഷനേതാക്കൾ അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഐക്യവും സന്തോഷവും നിറഞ്ഞു നിൽക്കുന്ന ഇന്ത്യക്ക് ഒരു ഡി എൻ എ പരിശോധനയുടെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ ഏറ്റവും വലിയ ഇരയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കൊവിഡ് പോലുള്ള മഹാമാരിയുടെ സാഹചര്യത്തിൽ ഒന്നിച്ചു പ്രവർത്തിക്കുന്നതിന് പകരം രാഷ്ട്രീയമാലിന്യം നിറക്കുന്ന തിരക്കിലാണ് കോൺഗ്രസ്. രാഷ്ട്രീയ നിലനിൽപ്പിനെക്കുറിച്ചുള്ള ആശങ്ക കൊണ്ടാണ് ഈ സാഹചര്യത്തിലും കോൺഗ്രസ് ഇത്തരത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതെന്നും നഖ്‌വി ആരോപിച്ചു.

Latest