വെറും 30 സെക്കന്‍ഡ്, ആ മൂന്നുനില കെട്ടിടം കനാലിലേക്ക് നിലംപൊത്തി – വീഡിയോ

Posted on: June 13, 2020 4:35 pm | Last updated: June 13, 2020 at 4:41 pm

ന്യൂഡല്‍ഹി | പശ്ചിമബംഗാളില്‍ നിര്‍മാണത്തിലിരുന്ന മൂന്നുനില കെട്ടിടം സമീപത്തെ ജലസേചന കനാലിലേക്ക് തകര്‍ന്നുവീഴുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലെ നിസ്ചിന്താപൂര്‍ ഗ്രാമത്തിലാണ് സംഭവം.

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബില്‍ഡിംഗ് പൊടുന്നനെ ‘കടപുഴകി’ വീഴുന്നത് വ്യക്തമായി കാണാം. ബില്‍ഡിംഗ് നിലംപൊത്തിയ ശേഷം പുകഉയരുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.

കനാല്‍ വൃത്തിയാക്കുന്ന ജോലി പുരോഗമിക്കുന്നതിനിടെയാണ് സംഭവം. കനാല്‍ വൃത്തിയാക്കിയപ്പോള്‍ ബില്‍ഡിംഗിന്റെ തറ ഇളകിയതാണ് തകര്‍ന്നിവീഴാന്‍ ഇടയാക്കിയതെന്ന് കരുതുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കെട്ടിടത്തില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദക്ഷിണ ബംഗാളില്‍ കനത്ത മഴ തുടരുകയാണ്. ബില്‍ഡിംഗ് അപകടത്തില്‍പെട്ടെങ്കിലും അതിനുള്ളില്‍ ആരും അകപെട്ടില്ലല്ലോ എന്ന ആശ്വാസത്തിലാണ് കെട്ടിട ഉടമ നെമായി സാമന്ത.

ALSO READ  ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ലോകത്ത് പലയിടത്തും തടസ്സപ്പെട്ടു