സിക്കിമിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ആഗസ്റ്റിലേക്ക് നീട്ടി

Posted on: June 13, 2020 3:39 pm | Last updated: June 13, 2020 at 3:39 pm

ഗ്യാംഗ്‌ടോംഗ്| കൊവിഡുമായി ബന്ധപ്പെട്ടുണ്ടായ ലോക്ക്ഡൗണിനെ തുടർന്ന് അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ആഗസ്റ്റ് വരെ നീട്ടി വെച്ചതായി സിക്കിം സർക്കാർ അറിയിച്ചു.

മുഖ്യമന്ത്രി പ്രേം സിംഗ് തമംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ജൂലൈ ഒന്നിന് തുറക്കേണ്ടതായിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് ഇനിയും നിരവധി മുൻകരുതലുകൾ എടുക്കേണ്ടതിനാൽ ഇത് നീട്ടുകയായിരുന്നു.

രാജ്യത്ത് അവസാനഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച സംസഥാനങ്ങളിൽ ഒന്നാണ് സിക്കിം. ഇവിടെ ഇതു വരെ റിപ്പോർട്ട് ചെയ്തത് 63 കേസുകളാണ്.