Gulf
തീയണക്കാൻ അബൂദബി സിവിൽ ഡിഫൻസ് നിർമിത ബുദ്ധി ഉപയോഗിക്കുന്നു

അബൂദബി | അഗ്‌നിശമനത്തിനു സിവിൽ ഡിഫൻസ് ജനറൽ അതോറിറ്റി നിർമിത ബുദ്ധി യന്ത്ര സംവിധാനം ഉപയോഗിച്ചുതുടങ്ങി. ഈ റോബോട്ട് മിനിറ്റിൽ 1,500 ലിറ്റർ മുതൽ 4,500 ലിറ്റർ വരെ വെള്ളം പമ്പ്ചെയ്യും. 3.8 ടൺ വരെ ഭാരം വലിക്കും. മുൻവശത്ത് ഒരു ബുൾഡോസറിന്റെ സാന്നിധ്യമാണ് ഇതിന്റെ സവിശേഷത.
വ്യാവസായിക മേഖലകളിലും തുരങ്കങ്ങളിലും തീപിടുത്തങ്ങൾ നിയന്ത്രിക്കാൻ ഇവ ഉപയോഗിക്കുമെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി. കൊവിഡ് 19നെ നേരിടാൻ ദേശീയ അണുനശീകരണ പരിപാടിയിൽ പ്രതിരോധത്തിന്റെ മുൻനിരയിൽ റോബോട്ട് ഉണ്ടായിരുന്നു.
---- facebook comment plugin here -----