National
കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ


അറസ്റ്റിലായ ഇമ്രത്ത് സിംഗ്
ന്യൂഡൽഹി| തലസ്ഥാന നഗരിയിലെ ഗ്രേറ്റർ കൈലാഷ് രണ്ട് പരിസരത്തെ വീടിന് സമീപം 56കാരന്‌റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇന്നലെ ഉച്ചക്കാണ് സംഭവം. ഇവിടെ സുരക്ഷാ ജിവനക്കാരനായിരുന്ന യു പിയിലെ മെയിൻപുരി ജില്ലക്കാരനായ സർനംസിംഗ് ആണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവിടുത്തെ തന്നെ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന മധ്യപ്രദേശിലെ ദാമോ ജില്ലയിൽ നിന്നുള്ള ഇമ്രത്ത് സിംഗ്(56) ആണ് അറസ്റ്റിലായത്. പ്രതിക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
---- facebook comment plugin here -----