National
പൊതുഗതാഗതത്തിന് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഉപയോഗിക്കണം: കേന്ദ്രം

ന്യൂഡല്‍ഹി| ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തില്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കണമെന്ന് കേന്ദ്രം. കൊവിഡ് വ്യാപനം തടയുന്നതിനായി മോട്ടോര്‍ ഇതര ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു.
കൊവിഡ് മഹാമാരി നമ്മുടെ ജീവിതത്തെയും പ്രാദേശിക ആഗോള ഗതാഗത സംവിധാനത്തെയും താളം തെറ്റിച്ചുവെന്ന് കേന്ദ്രനഗര വികസനകാര്യ മന്ത്രി സംസ്ഥാനങ്ങള്‍ക്ക് നല്കിയ നിര്‍ദേശത്തില്‍ പറഞ്ഞു.
ഇന്റലിജന്‍സ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം, ഭിം, ഫോണ്‍പേ. ഗൂഗിള്‍ പേ, പേ ടി എം, നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി കൊവിഡ് മഹാമാരി പടരുന്നത് ഒരു പരിധിവരെ തടയാമെന്നും കേന്ദ്ര നഗര വികസനകാര്യ സെക്രട്ടറി ദുര്‍ഗ ശങ്കര്‍ പറഞ്ഞു.
പൊതുഗതാഗത സംവിധാനം ഇടത്തരം ആളുകളുടെ ആശ്രയകേന്ദ്രമാണ്. നഗരപ്രദേശങ്ങളുടെ നട്ടെല്ല് കൂടയാണ് പൊതുഗതാസംവിധാനം. ശരിയായ ശുചിത്വവത്ക്കരണം, നിയന്ത്രണം, സാമൂഹിക അകലം പാലിക്കല്‍ എന്നിവ വഴി പൊതുഗതാഗത്തിലൂടെ അണുബാധ പടരുന്നത് തടയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.