Covid19
ആഗോള വിപണിയില്‍ വില കുറയുമ്പോഴും ഇന്ത്യയില്‍ എണ്ണക്കമ്പനികളുടെ കൊള്ള തുടരുന്നു

ന്യൂഡല്‍ഹി | കൊവിഡ് മൂലം രാജ്യത്തെ ജനം വലയുമ്പോള്‍ എണ്ണക്കമ്പനികളുട കൊള്ള തുടരുന്നു. ആഗോള വിപണിയില്‍ കൊവിഡ് പ്രതിസന്ധി മൂലം അസംസ്‌കൃത എണ്ണ വില കുറയുമ്പോഴാണ് ഇന്ത്യയില്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ഈ ജനദ്രോഹം എണ്ണക്കമ്പനികള്‍ നടപ്പാക്കുന്നത്. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച ഇന്ത്്യയില്‍ കൂട്ടിയത്.ഇതോടെ ഏഴ് ദിവസത്തിനിടെ രാജ്യത്ത് പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയും കൂടി. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.16 രൂപയായി. ഡീസലിനാകട്ടെ 73.39 രൂപയും.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്‌സൈറ്റ് പ്രകാരം മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 82 രൂപ കടന്നു.
കൊവിഡ് പ്രതിസന്ധിയാല്‍ ആഗോള അടിസ്ഥാനത്തില്‍ ഡിമാന്റ് കുറഞ്ഞതോടെ എണ്ണ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്. ബാരലിന് 20 ഡോളറാണ് വില. പല എണ്ണ ഉത്പ്പാദക രാജ്യങ്ങളും വില തകര്‍ച്ചയില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. കൊവിഡിനെ തുടര്‍ന്ന് പല രാജ്യങ്ങളിലും ലോക്ക്ഡൗണ്‍ ഇപ്പോഴും നിലില്‍ക്കുന്നുണ്ട്. ഇളവുകള്‍ വരുത്തിയ രാജ്യങ്ങളലിടക്കം ജനം വലിയ തോതില്‍ പുറത്തിറങ്ങാത്തതിനാല്‍ എണ്ണയുടെ ആവശ്യത്തിന് വലിയ കുറവാണുണ്ടായിരിക്കുന്നത്. ഇത് വില തകര്‍ച്ചക്ക് പ്രധാന കാരണമാണ്. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ ഒരു ഗുണവും ജനത്തിന് ലഭിക്കുന്നില്ല.