National
കശ്മീരില്‍ അനന്ത്‌നാഗില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു.

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റമുട്ടല്‍ തുടരുന്നു. കഴിഞ്ഞ ദിവസങഅങളിലായി ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിന്റെ തുടര്‍ച്ച എന്നോണം ഇന്നലെ അനന്ത്‌നാഗ് ജില്ലയിലുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അനന്ത്‌നാഗിലെ ലല്ലനില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്.
ആറ് ദിവസത്തിനിടെ തെക്കന്‍ കശ്മീരില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. കഴിഞഅഞ ദിവസങ്ങളിലായി ഷോപ്പിയാനിലടക്കമുണ്ടായ ഏറ്റമുട്ടലില്‍ എട്ടോളം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു.
---- facebook comment plugin here -----