Connect with us

Covid19

കൊവിഡ്; സുപ്രീം കോടതി പരാമര്‍ശത്തോടെ സത്യം വെളിച്ചത്തായി, ഡല്‍ഹി സര്‍ക്കാര്‍ പരാജയം: ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കൊവിഡ് പ്രതിരോധ നടപടികള്‍ കൈകാര്യം ചെയ്യുന്ന രീതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്തു വന്നതിനു പിന്നാലെ, സത്യം വെളിച്ചത്തു വന്നിരിക്കുകയാണെന്നും കെജ്‌രിവാള്‍ സര്‍ക്കാര്‍ പരാജയമാണെന്നും ആരോപിച്ച് ബി ജെ പി രംഗത്ത്. സംസ്ഥാനത്തെ ആരോഗ്യ മേഖല തകര്‍ന്നിരിക്കുകയാണെന്നും സ്ഥിതിഗതികള്‍ ദയനീയാവസ്ഥയിലാണെന്നും ബി ജെ പി വക്താവ് സാംബിത് പത്ര ട്വീറ്റ് ചെയ്തു. ആക്രമണാത്മകമായ രാഷ്ട്രീയത്തിനുള്ളതല്ല, ഡല്‍ഹിയെ രക്ഷിക്കാനുള്ള ഒത്തൊരുമിച്ചുള്ള ശ്രമങ്ങള്‍ നടക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. നിഷേധാത്മക രാഷ്ട്രീയ നീക്കങ്ങള്‍ അവസാനിപ്പിച്ച് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണം.

ഡല്‍ഹി ആശുപത്രികളിലെ കാര്യങ്ങള്‍ ഭീതിദമാണെന്നും കൊവിഡ് പിടിപെട്ട് മരിച്ചവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുകയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. കോടതിയുടെ വിലയിരുത്തല്‍ സര്‍ക്കാര്‍ മുഖവിലക്കെടുക്കണമെന്ന് പത്ര ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ജനത്തിനൊപ്പമാണ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ ആം ആദ്മി സര്‍ക്കാര്‍ എന്തു സഹായം ആവശ്യപ്പെട്ടാലും നല്‍കാന്‍ കേന്ദ്രം തയാറാണ്. കൊവിഡ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാനും മൃതദേഹങ്ങള്‍ക്ക് ആദരവ് നല്‍കാനും തയാറാവണം.

Latest